കിഴുപ്പിള്ളിക്കര ഗവ. നളന്ദ എച്ച്.എസ്. സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ ആദരിക്കൽ ചടങ്ങ്
കിഴുപ്പിള്ളിക്കര : ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിസംഘടന വെബ്‌സൈറ്റ് ഉദ്ഘാടനവും പഴയകാല അധ്യാപകരെ ആദരിക്കലും നടത്തി. സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേണുഗോപാൽ കൊല്ലാറ അധ്യക്ഷനായി. സ്‌കൂളിലെ അധ്യാപകരായിരുന്ന പി.ജെ. പുരുഷോത്തമൻ, രാമൻകുട്ടി, പി.ആർ. സുശീല, ശോഭന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഒ.എസ്.എ. ഭാരവാഹികളായ എം.എസ്. ഉണ്ണികൃഷ്ണൻ, ഹബീബുള്ള, പി. കൃഷ്ണനുണ്ണി, രാജീവൻ കല്ലിങ്ങൽ, ഫിറോസ് മുന്നാക്കപ്പറമ്പിൽ, അധ്യാപകരായ ജെസ്സി, സുഗന്ധി, കെ.ജി. ശിവലാൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..