500 കിലോ നെല്ലിന്റെ തുക കുറഞ്ഞതായി പരാതി


പുത്തൻചിറ : സപ്ലൈകോ വഴി സ്വകാര്യ മില്ലുടമയ്ക്ക് നെല്ല് കൈമാറിയ വിമുക്തഭടന് 500 കിലോ നെല്ലിന്റെ തുക കുറഞ്ഞതായി പരാതി. പുത്തൻചിറ പഞ്ചായത്തിലെ പകരപ്പിള്ളി - കാരാമ്പ്ര പാടശേഖരത്തിലെ പോനൂര് നങ്ങിണി ഫ്രാൻസിസിനാണ് നഷ്ടം വന്നത്.

വിളവെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് മില്ലുകാർ നെല്ല് പരിശോധനയ്‌ക്ക് എത്തിയത്. നെല്ലിന്‌ ഉണക്ക് കുറവാണെന്നു പറഞ്ഞ്‌ പോകുകയും പിന്നീട് കൃഷിവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സപ്ലൈകോയിൽ പരിശോധന നടത്തുകയും ചെയ്തു.

പരിശോധനയ്ക്കുശേഷം 74 ബാഗുകളിലായി 4520 കിലോഗ്രാം നെല്ല് കൊണ്ടുപോയെങ്കിലും 4020 കിലോ മാത്രം രേഖപ്പെടുത്തി നൽകുകയായിരുന്നു. പട്ടാളത്തിൽ സേവനത്തിനുശേഷം തിരിച്ചെത്തിയ ഫ്രാൻസിസ് ഇപ്പോൾ മുഴുവൻ സമയ നെൽകർഷകനാണ്. ഒരേക്കർ സ്വന്തം നിലത്തിലും പാട്ടത്തിനെടുത്ത ഒരേക്കറിലുമാണ് കൃഷിയിറക്കിയത്.

പ്രതിസന്ധികളെ അതിജീവിച്ച് നെൽകൃഷി ചെയ്യുന്നവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയാണിതെന്ന് ഫ്രാൻസിസ് പറഞ്ഞു.

ഫ്രാൻസിസിന്റെ ആവശ്യപ്രകാരമാണ് സപ്ലൈകോ വഴി പരിശോധന നടത്തിയതെന്നും പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് മില്ലുടമകൾ ഏറ്റെടുക്കുകയെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..