തൃശ്ശൂർ : അഞ്ചാമത് അങ്കണം ഷംസുദ്ദീൻ സ്മൃതിപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയുടെ വിശിഷ്ടസാഹിതീസേവാ പുരസ്കാരം യു.കെ. കുമാരനാണ്. മറ്റു പുരസ്കാരങ്ങൾ: ചെറുകഥ- സതീഷ്ബാബു പയ്യന്നൂർ (ന്യൂസ്റീഡറും പൂച്ചയും), യാത്രാവിവരണം- കെ. അശോക്കുമാർ (സൂര്യകാന്തിയുടെ സിംഹാസനം), ബാലസാഹിത്യം-വിമീഷ് മണിയൂർ (പത്ത് തലയുള്ള പെൺകുട്ടി).
പതിനായിരം രൂപയുടേതാണ് മൂന്ന് പുരസ്കാരങ്ങളും. ഷംസുദ്ദീന്റെ സ്മരണദിനമായ 19-ന് രാവിലെ 10-ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..