അടച്ചുറപ്പുള്ള വീടാണ് സൂര്യന്റെ സ്വപ്നം


• ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ ഷെഡ്ഡിൽ സൂര്യൻ

പാവറട്ടി : നാലു മരക്കൊമ്പുകളിൽ ടാർപായ വലിച്ചുകെട്ടി അതിലാണ് ചക്കംകണ്ടം കായൽത്തീരത്ത് കൊങ്ങണ്ടകത്ത് വീട്ടിൽ സൂര്യന്റെ (65) ജീവിതം. തെരുവുനായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യമുള്ളയിടത്താണ് ഈ ഷെഡ്. കണ്ടൽക്കാടിന്റെ അടുത്തായതിനാൽ ഇഴജന്തുക്കളുമുണ്ട്. രണ്ടു മാസം മുൻപുണ്ടായ മഴയിലാണ് ചെറിയ ഓലമേഞ്ഞ വീട് തകർന്നത്. അന്ന് അത്ഭുതകരമായാണ് സൂര്യൻ രക്ഷപ്പെട്ടത്. കിടക്കാൻ ഇടമില്ലാതെവന്നപ്പോൾ ഷീറ്റുകൊണ്ട് മറച്ച് ഷെഡ് ഉണ്ടാക്കുകയായിരുന്നു.

ദുരിതമറിഞ്ഞ് ഒരാൾ നൽകിയ കട്ടിലിലാണ് കിടപ്പ്. വെള്ള റേഷൻ കാർഡ് ആയതിനാൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ലോട്ടറി വിറ്റ് ലഭിക്കുന്ന തുകയാണ് ഏക വരുമാനം. നിരവധി ശാരീരിക ബുദ്ധിമുട്ടുകളുമുണ്ട്. അടച്ചുറപ്പുള്ള ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് സൂര്യൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..