പാത്രമംഗലം : ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ റോഡിനു കുറുകെ കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പാഴിയോട്ടുമുറി-തലക്കോട്ടുകര പൊതുമരാമത്ത് റോഡിലെ തോന്നല്ലൂർ മത്തായിപ്പടിക്ക് സമീപമാണ് കെ ഫോണിന്റെ കേബിൾ കിടക്കുന്നത്. കെ.എസ്.ഇ.ബി. വൈദ്യുതിക്കാലിൽ ഘടിപ്പിച്ച് റോഡിനു കുറുകെ ഉറപ്പിച്ചിരുന്ന കേബിൾ മാസങ്ങൾക്കു മുൻപാണ് വീണത്. റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ കേബിൾ കുടുങ്ങുന്നത് പതിവാണ്.
വളരെ വിലപിടിപ്പുള്ള കേബിളിന് മുകളിലൂടെ ആയിരത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. എരുമപ്പെട്ടി-കടങ്ങോട് റോഡ് കവലയിലെ കാനയിലാണ് കേബിളുകൾ വീണുകിടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..