അന്നമനട റോഡ്‌ തകർന്നു


• അന്നമനട ബസ്‌സ്റ്റാൻഡിന് സമീപം റോഡ് തകർന്നനിലയിൽ

അന്നമനട : പുളിക്കക്കടവ് പാലം മുതൽ അന്നമനട ജങ്ഷൻ വരെയുള്ള റോഡ്‌ തകർന്നു. നിരവധി യാത്രക്കാരും ബസുകളുമെത്തുന്ന ബസ്‌സ്റ്റാൻഡിന്‌ മുൻവശത്തും പൊതുജനങ്ങളേറെയെത്തുന്ന ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, പെട്രോൾ പമ്പ് അടക്കം ഒട്ടേറെ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിക്കുന്ന ഭാഗത്തോടാണ് അധികൃതർ അനാസ്ഥകാട്ടുന്നത്.

നാട്ടുകാരുടെ പ്രതിഷേധവും പരാതിയും ഉയരുന്നതോടെ കുഴികളടച്ച് പോകുന്ന രീതിയാണ് ഇവിടെ പതിവ്. അടുത്തിടെ സി.പി.ഐ. ലോക്കൽ കമ്മിറ്റിയുടെ പ്രവർത്തകരാണ് കോൺക്രീറ്റിട്ട്‌ കുഴികളടച്ചത്.

ഇതും പിന്നീട് തകർന്നു. പുളിക്കക്കടവ് പാലം വരെയും അന്നമനട ജങ്ഷനിലേക്ക് എത്തുന്ന കല്ലൂർ റോഡും മാള റോഡും ബി.എം.ബി.സി. ടാറിടൽ നടത്തിയെങ്കിലും ജങ്ഷനെ ബന്ധിപ്പിക്കുന്ന 300 മീറ്റർ റോഡ് എസ്റ്റിമേറ്റ്‌ തയ്യാറാക്കിയ അവസരത്തിൽ കണ്ടിെല്ലന്ന് നടിക്കുകയായിരുന്നു.

നിലവിലെ സ്ഥിതിയിൽ ഈ ചെറിയ ഭാഗത്തേക്ക് മാത്രം ബി.എം.ബി.സി. ടാറിടൽ പ്രായോഗികമാകില്ലെന്നാണ് അധികൃതർ പറയുന്നത്. ടാറിടൽ തരപ്പെടാത്ത സാഹചര്യത്തിൽ സിമന്റ് കട്ടകൾ പാകി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..