തൃശ്ശൂർ : കേരള ഹാൻഡിക്യാപ്ഡ് വെൽവെയർ അസോസിയേഷൻ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽനിന്നും ഭിന്നശേഷിക്കാരുടെ മക്കളിൽനിന്നും വിദ്യാഭ്യാസപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ജൂലായ് പതിനഞ്ചിനുള്ളിൽ ലഭിക്കണം. വെള്ളക്കടലാസിൽ രക്ഷാകർത്താവ് എഴുതിയ അപേക്ഷയോടൊപ്പം പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സ്കൂൾ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ കോപ്പി, വിദ്യാർഥിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ വേണം.
വിലാസം: സെക്രട്ടറി, കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, കിഴക്കുംമുറി പി.ഒ., തൃശ്ശൂർ. ഫോൺ: 9446627871, 9947685304
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..