അയ്യപ്പസേവാസംഘം താലൂക്ക് സമ്മേളനം


കോലഴി : അഖിലഭാരത അയ്യപ്പസേവാസംഘം തൃശ്ശൂർ താലൂക്ക് സമ്മേളനം നടത്തി. അയ്യപ്പഭക്തരുടെ ശബരിമലദർശനത്തിന് സർക്കാർ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം പൂർണമായി പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുണ്ട്. ഇതിനാൽ നിരവധി ഭക്തർക്ക് ശബരിമലദർശനം ഉപേക്ഷിക്കേണ്ടിവരുന്നുണ്ട്.

59 വർഷം ശബരിമലദർശനം പൂർത്തിയാക്കിയ മണി വാവാട്ടിനെ ആദരിച്ചു. അയ്യപ്പസേവാസംഘം അഖിലേന്ത്യാ സെക്രട്ടറി ഇ. കൃഷ്ണൻനായർ ഉദ്ഘാടനം നിർവഹിച്ചു.

സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും സമയബന്ധിതമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡന്റ് മണി മാവട്ട് അധ്യക്ഷനായി.

അഖിലേന്ത്യാ കമ്മിറ്റി അംഗം ടി.ആർ. വിജയൻ, ഹരിദാസൻ പാടാശ്ശേരി, വടകുറുമ്പക്കാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. പി.എസ്. ഈശ്വരൻ അയ്യർ, കെ.പി. നന്ദകുമാർ, ടി.ആർ. പ്രസാദ്, സി. മോഹനൻ, ഡോ. കെ. ജ്യോതിഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..