അമ്മന്നൂർ അനുസ്മരണം


അമ്മന്നൂർ മാധവച്ചാക്യാർ അനുസ്മരണം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ ഗുരു അമ്മന്നൂർ മാധവച്ചാക്യാർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയാ ഗിരി അധ്യക്ഷയായി. ഡോ. എ.എൻ. കൃഷ്ണൻ കൂടിയാട്ടത്തിലെ നിർവഹണവും കഥകളിയും എന്ന വിഷയത്തിൽ അമ്മന്നൂർ അനുസ്മരണപ്രഭാഷണം നടത്തി. നാരായണൻ നമ്പ്യാർ സ്വാഗതവും സരിതാ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : കൂത്തും കൂടിയാട്ടവും ജനകീയമാക്കുന്നതിനായി പരിശ്രമിച്ച കർമയോഗിയായിരുന്നു ഗുരു അമ്മന്നൂർ മാധവച്ചാക്യാരെന്ന് ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച അമ്മന്നൂർ മാധവച്ചാക്യാർ അനുസ്മരണയോഗത്തിൽ ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷനായി. ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, ഹരി ഇരിങ്ങാലക്കുട, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുസ്മരണ ഉത്സവത്തിന്റെ ഭാഗമായി ആചാര്യസ്മൃതി നടത്തി. മാധവനാട്യഭൂമിയിൽ നടന്ന ചടങ്ങ്‌ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാർ അധ്യക്ഷനായി. അഡ്വ. രാജേഷ് തമ്പാൻ അമ്മന്നൂർ അനുസ്മരണം നടത്തി. കാലടി സംസ്‌കൃത സർവകലശാലാ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ മുഖ്യാതിഥിയായി. കലാമണ്ഡലം രാജീവ് സ്വാഗതവും സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സെമിനാറിൽ ഡോ. എം.വി. നാരായണൻ ‘നിർവഹണത്തിലെ അഭിനയസാധ്യതകൾ’ എന്ന വിഷയത്തിലും ഡോ. സി.കെ. ജയന്തി ‘നിർവഹണത്തിന്റെ ആഖ്യാനവഴികൾ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..