ഇടഞ്ഞ ബലറാം ആനത്താവളത്തിലേക്ക്


• കൊമ്പൻ ബലറാം അടുപ്പിനു മുകളിലുണ്ടായിരുന്ന ചരക്ക് എടുത്ത് ശിരസ്സിൽ വെച്ചശേഷം വലിച്ചെറിഞ്ഞനിലയിൽ

ഗുരുവായൂർ : സന്നിധിയിൽ ഇടഞ്ഞ കൊമ്പൻ ബലറാം സമീപത്തെ അടുപ്പിനു മുകളിലുണ്ടായിരുന്ന കാതൻചരക്ക് എടുത്ത് ശിരസ്സിൽ ചൂടി, തട്ടിക്കളിച്ച് വലിച്ചെറിഞ്ഞസംഭവം ഭയത്തോടെ ഓർക്കുകയാണ് കണ്ടുനിന്ന ഭക്തർ. ശനിയാഴ്ച രാത്രിയാണ് ശീവേലി എഴുന്നള്ളിപ്പിനുശേഷം തളയ്ക്കാനായി ശീവേലിപ്പറമ്പിലേക്ക് കൊണ്ടുപോകുമ്പോൾ തെക്കേനടയിൽ എത്തിയ ആന ഇടഞ്ഞത്.

വിശ്രമഷെഡ്ഡിൽനിന്ന് ഷർട്ടെടുത്ത് ധരിച്ച് ചട്ടക്കാരൻ സുരേഷ് ആനയുടെ പുറത്തുകയറാൻ ശ്രമിക്കുമ്പോൾ കൊമ്പുകൊണ്ട് തട്ടി. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന പാപ്പാൻ മനോജ് തത്‌ക്ഷണം സുരേഷിനെ വലിച്ചുമാറ്റി. പിന്നീട് ആന ഓടിനടക്കുകയായിരുന്നു. ഷെഡ്ഡ് തകർത്തു. സമീപത്തുള്ള അടുപ്പിന്റെ മുകളിലിരുന്ന വലിയ വാർപ്പ് എടുത്ത് പൊക്കി മസ്തകത്തിനു മുകളിലിട്ടു. ഇത് വലിച്ചെറിഞ്ഞശേഷം മറ്റൊരു കാതൻചരക്ക് എടുത്ത്‌ ദൂരെയെറിഞ്ഞു.

തെക്കേ നടയിലെ ക്ലോക്ക്‌റൂമിനു പിന്നിൽ ഗ്യാസ് സിലിൻഡറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനു സമീപം ആനയെത്തിയപ്പോൾ അക്ഷരാർഥത്തിൽ പാപ്പാന്മാരും ദേവസ്വം ജീവനക്കാരും ഭയന്നുവിറച്ചു. ഈ സമയം പാപ്പാൻ കെ.വി. സജീവ് ക്യാപ്ചർ ബെൽറ്റുമായി എത്തി. ആനയുടെ തൊട്ടുപിന്നിൽച്ചെന്ന് ബെൽറ്റിൽ പൂട്ടുകയായിരുന്നു. ഇതോടെ ദുരന്തം ഒഴിവായതിൽ എല്ലാവർക്കും ആശ്വാസമായി. ശാന്തനായ ബലറാമിനെ ആനത്താവളത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..