ഊട്ടുതിരുനാൾ ആഘോഷിച്ചു


• കനകമല തീർഥാടനകേന്ദ്രത്തിലെ ഊട്ടുനേർച്ച വെഞ്ചരിപ്പ്‌ തീർഥാടനകേന്ദ്രം റെക്ടർ ഫാ. അലോഷ്യസ് പോളയ്ക്കൽ നിർവഹിക്കുന്നു

കൊടകര : കനകമല തീർഥാടനകേന്ദ്രത്തിൽ ഊട്ടുതിരുനാൾ ആഘോഷിച്ചു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. അലോഷ്യസ് പോളയ്ക്കൽ വെഞ്ചരിപ്പ് നിർവഹിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്കും സന്ദേശത്തിനും ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ, ഫാ. മാത്യു തുണ്ടത്തിൽ, കുരിശുമുടിയിൽ നടന്ന കുർബാനയ്ക്ക് ഫാ. ഡാനിഷ് കണ്ണാടൻ, ഫാ. വിൽസൺ മുക്കനാംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണവും ഉണ്ടായി.

ഊട്ടുനേർച്ചയ്ക്ക് ജനറൽ കൺവീനർ ജോയ് കുയിലാടൻ, പി.ആർ.ഒ. ഷോജൻ വിതയത്തിൽ, ഫുഡ് കൺവീനർ ഷാജു വെളിയൻ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ കളത്തിങ്കൽ, ഡേവിസ് ചക്കാലയ്ക്കൽ, ആൻറണി കൊട്ടേക്കാട്ടുകാരൻ, ലിജോ ചാതേലി എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..