എൻ.എസ്.എസ്. പൊതുയോഗം


• ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് അംഗം ശിവരാമൻ പോതിയിൽ നിർവഹിക്കുന്നു

മറ്റത്തൂർ : മറ്റത്തൂർക്കുന്ന് 3220-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടത്തി. പ്രതിനിധിസഭാ മെമ്പർ വി. രാമൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് രാജു സ്വർണാലയം അധ്യക്ഷനായി. പഞ്ചായത്ത് അംഗം ശിവരാമൻ പോതിയിൽ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സംഘടിപ്പിച്ച വ്യക്തിത്വവികസന ഏകദിന ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

എൻ.എസ്.എസ്. പ്രസിഡൻറ്‌ ഡോ. എം. ശശികുമാർ, ട്രഷറർ അയ്യപ്പൻപിള്ള എന്നിവരെ അഭിനന്ദിച്ചു. സെക്രട്ടറി ഗോവിന്ദൻകുട്ടി കുന്നമ്പിള്ളി, വൈസ് പ്രസിഡൻറ് സന്തോഷ് കീഴ്തോട്ടത്തിൽ, ജോയിന്റ്‌ സെക്രട്ടറി ശശികുമാർ തയ്യിൽ, കമ്മിറ്റി അംഗം ശങ്കരൻ ഐക്കര എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..