കടപ്പുറം പഞ്ചായത്ത് ഭരണസമിതി കളക്ടറെ സന്ദർശിച്ചു


കടപ്പുറം : പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്തിലെ പ്രധാന പ്രശ്‌നങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തരശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഭരണസമിതി അംഗങ്ങൾ കളക്ടർ ഹരിത വി. കുമാറിനെ സന്ദർശിച്ചു.

ആവർത്തിച്ചുണ്ടാകുന്ന കടലേറ്റം നാട്ടിൽ നാശം വിതയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കളക്ടറെ ബോധ്യപ്പെടുത്തി. കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിൽ അടിയന്തര സംവിധാനമായി കടൽഭിത്തി നിർമിക്കണമെന്ന്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. തകർന്നുകിടക്കുന്ന കടൽഭിത്തികളുടെ പുനർനിർമാണവും ശ്രദ്ധയിൽപ്പെടുത്തി.

ചിലയിടങ്ങളിൽ ജിയോ ബാഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമല്ലെന്ന് വിലയിരുത്തി. വർഷക്കാലത്തുപോലും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയും കളക്ടറെ ബോധ്യപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..