ഏകദിനപരിശീലനം


ശ്രീനാരായണപുരം : പഞ്ചായത്ത് രൂപവത്‌കരിച്ച ദുരന്തനിവാരണസേനയിലെ അംഗങ്ങൾക്ക് ഏകദിന പരിശീലന ക്യാമ്പ് നടത്തി. എസ്.എൻ. പുരം തേവർ പ്ളാസ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷനായി.

ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ്‌ നൽകാനും ദുരന്തം നടന്നാൽ അടിയന്തര ഇടപെടൽ നടത്താനും ദുരന്തശേഷം പ്രദേശത്തെ പൂർവസ്ഥിതിയിൽ എത്തിക്കാനും വേണ്ടിയുള്ള പരിശീലനങ്ങളും ഡമ്മി ഉപയോഗപ്പെടുത്തിയുള്ള പ്രാക്ടിക്കൽ തിയറി ക്ലാസുകളും ശില്പശാലയിൽ നൽകി. കൊടുങ്ങല്ലൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ശരത്ത്, ഷിജിൽ, വിഷ്ണുദാസ് എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ സി.സി. ജയ, കെ.എ. അയൂബ്, മിനി പ്രദീപ്, സെക്രട്ടറി കെ.ഐ. അബ്ദുൾജലീൽ, വാർഡ് അംഗങ്ങളായ കെ.ആർ. രാജേഷ്, ഇബ്രാഹിംകുട്ടി, ജിബിമോൾ, രമ്യാ പ്രദീപ്, എ.എം. ശ്യാംലി, ടി.ആർ. ജോഷി, ബിജി വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..