കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ ജനപക്ഷ പ്രവർത്തനങ്ങൾ കണ്ട്- മന്ത്രി കെ. രാധാകൃഷ്‌ണൻ


എൽ.ഡി.എഫ്. സംഗമം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത്‌ മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ : എൽ.ഡി.എഫ്‌. സർക്കാരിന്റെ ജനപക്ഷ വികസനപ്രവർത്തനങ്ങൾ കണ്ടാണ്‌ പിന്തിരിപ്പൻകക്ഷികൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കുപ്രചാരണങ്ങൾക്കെതിരേ എൽ.ഡി.എഫ്‌. സംഘടിപ്പിച്ച ബഹുജനറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച്‌ തള്ളിക്കളഞ്ഞ കള്ളപ്രചാരണങ്ങളാണ് സംസ്ഥാന സർക്കാരിനെ ഇകഴ്‌ത്താൻ യു.ഡി.എഫ്‌. ആയുധമാക്കുന്നത്. എൽ.ഡി.എഫ്‌. സർക്കാരിനെ പോറലേൽപ്പിക്കാൻ കേരളജനത അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിനെതിരേ യു.ഡി.എഫും ബി.ജെ.പി.യും നടത്തുന്ന എല്ലാ കള്ളപ്രചാരണങ്ങളും ജനം തള്ളിയതോടെ കുതന്ത്രങ്ങളിലൂടെ സർക്കാരിനെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളാണ്‌ അവർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എൽ.ഡി.എഫ്‌. ജില്ലാ കൺവീനർ എം.എം. വർഗീസ്‌ അധ്യക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്‌, ഘടകകക്ഷിനേതാക്കളായ ജോസ്‌ ജോസഫ്‌, എ.വി. വല്ലഭൻ, സി.ടി. ജോഫി, എം.കെ. ഭാസ്‌കരൻ, സി.ആർ. വത്സൻ, റോയ്‌ വാരിയത്തുകാട്‌, പോൾസൻ മാത്യു, ബിനോയ്‌ ജോസഫ്‌, എം.എം. ലത്തീഫ്‌, പി. ബാലചന്ദ്രൻ എം.എൽ.എ., പി.കെ. ഷാജൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..