വടക്കാഞ്ചേരി : കരുതൽമേഖലാ പരിധി വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് കർഷക സംഘം തെക്കുംകര മേഖല സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു പി.എ. തിലകൻ അധ്യക്ഷനായി.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി. സുനിൽകുമാർ, എൻ.ജി. സന്തോഷ് ബാബു, സി.വി. സുനിൽ കുമാർ, ഇ. ഉമാലക്ഷ്മി, എസ്. ഷേയ്ക് അഹമ്മദ്, പി.എ. രജനി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ : പി.എ. തിലകൻ (പ്രസി.), വി.ജി. ജയസൂര്യൻ (സെക്ര.), പി.എ. രജനി (ഖജാ. ). മണലിത്തറ മേഖല കർഷക സംഘം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.എം. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ : വി.സി. സജീന്ദ്രൻ (പ്രസി.),ബി. ഷിറാസ് (സെക്ര.),എം.എസ്. സബിത (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..