തൃശ്ശൂർ : കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ നേതൃത്വത്തിൽ ലഘു കാർഷികയന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ഫ്രീ ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. എട്ടുവരെയാണ് ക്യാമ്പ്.
തൃശ്ശൂർ കാർഷികസമുച്ചയത്തിലെ കേരള അഗ്രോ ഹൈപ്പർ ബസാറിലാണ് ക്യാമ്പ്. കാർഷികമേഖലയിൽ സർക്കാർ സബ്സിഡിയിലൂടെയും അല്ലാതെയും വിതരണം നടത്തിയ കാർഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണികളാണ് ലക്ഷ്യമിടുന്നത്. അഗ്രോ ഹൈപ്പർ ബസാറിൽ സ്മാം പദ്ധതിയിലൂടെ കാർഷികോപകരണങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗകര്യവുമുണ്ടായിരിക്കും. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഈ സൗകര്യം ലഭിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..