കാഞ്ഞാണി - ചാവക്കാട് റോഡ് നന്നാക്കണം -സി.പി.ഐ.


• സി.പി.ഐ. മണലൂർ മണ്ഡലം സമാപനദിന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പ്രസംഗിക്കുന്നു

വെങ്കിടങ്ങ് : അമൃത് കുടിവെള്ള വിതരണ പദ്ധതിക്കായി പൊളിച്ച്‌, തകർന്നുകിടക്കുന്ന കാഞ്ഞാണി - ചാവക്കാട് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് സി.പി.ഐ. മണലൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷികപ്രാധാന്യം ഏറെയുള്ള ഏനാമാക്കൽ റെഗുലേറ്റർ പുതുക്കിനിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളന പൊതുചർച്ചയ്ക്ക് സെക്രട്ടറി വി.ആർ. മനോജ് മറുപടി പറഞ്ഞു.

സി.പി.ഐ. ദേശീയ കൺസിൽ അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, റവന്യൂ മന്ത്രി കെ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ., പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. മണലൂർ മണ്ഡലം സെക്രട്ടറിയായി വി.ആർ. മനോജിനെ വീണ്ടും തിരഞ്ഞെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..