• മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ അനുസ്മരണം കോതമംഗലം മാർത്തോമൻ ചെറിയപള്ളി വികാരി തോമസ് പോൾ റമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
പഴഞ്ഞി : മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി പഴഞ്ഞി മേഖല അനുസ്മരണസമ്മേളനം നടത്തി. കോതമംഗലം മാർത്തോമൻ ചെറിയപള്ളി വികാരി തോമസ് പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. ഓർമപ്പെരുന്നാൾ ചടങ്ങുകളുടെ ചെയർമാൻ ഫാ. സണ്ണി ചാക്കോ അധ്യക്ഷനായി.
ഫാ. ജോസഫ് തോലത്ത്, ഇടവകാംഗവും സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ സി.കെ. സണ്ണി, സഭാ മാനേജിങ് കമ്മിറ്റി അംഗം പി.യു. ഷാജൻ, മലയാളം സർവകലാശാലാ രജിസ്ട്രാറും ഇടവകാംഗവുമായ ഡോ. പി.എം. റെജിമോൻ, സ്റ്റീഫൻ പുലിക്കോട്ടിൽ, ഇടവക വികാരി ഫാ. സക്കറിയ കൊള്ളന്നൂർ, സഹവികാരി ഫാ. തോമസ് ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
പഴഞ്ഞി മേഖലാ സൺഡേ സ്കൂൾ വിദ്യാർഥികൾ ഗുരുപ്രണാമം പദ്ധതിക്കായി സമാഹരിച്ച തുക സൺഡേ സ്കൂൾ മേഖലാ പ്രസിഡന്റ് ഫാ. ഷിജു കാട്ടിൽ, ജില്ലാ ഇൻസ്പെക്ടർ സണ്ണി തുടങ്ങിയവർ ചേർന്ന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..