കൃഷ്ണനാട്ടം കലാകാരന്മാർക്ക് ഇന്നുമുതൽ കച്ചകെട്ടി അഭ്യാസം


ഗുരുവായൂർ : കൃഷ്ണനാട്ടം കലാകാരന്മാർക്ക് മെയ്‌വഴക്കത്തിന് ആവശ്യമായ കച്ചകെട്ടി അഭ്യാസം തിങ്കളാഴ്ച ആരംഭിക്കും. ഒരുമണ്ഡലകാലം 41 ദിവസമാണ് അഭ്യാസം. 

കൃഷ്ണനാട്ടം കളരിയിൽ രാവിലെ ആറരയ്ക്ക് കന്നിമൂലയിൽ മാടമ്പി വിളക്ക് തെളിയിക്കും. ആശാൻമാർ ശിഷ്യന്മാർക്ക് കച്ചയും എണ്ണയും നൽകുന്നതോടെ അഭ്യാസം തുടങ്ങും. കളിയോഗം ആശാൻ ശശിധരനും മറ്റു ആശാന്മാരും നേതൃത്വം നൽകും. അഭ്യാസകാലത്തിനു ശേഷം സെപ്‌റ്റംബർ ഒന്നിന് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി പുനരാരംഭിക്കും. വിദ്യാർഥികളടക്കം 60 കലാകാരന്മാർ കളിയോഗത്തിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..