താണിശ്ശേരി : ശാഖ കുടുംബയോഗം യൂണിയൻ ഖജാൻജി പി.കെ. കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ശാന്ത അധ്യക്ഷയായി. കെ.സി. സുധീർ, അജിത, ബിജു താണിശ്ശേരി, ഉഷ ശശി, അഭിത സുജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എൻ.ആർ. ദേവദാസിനെ തിരഞ്ഞെടുത്തു
മാപ്രാണം : കാരക്കട ശാഖ യോഗം യൂണിയൻ കമ്മിറ്റി അംഗം പി.സി. ചന്ദ്രൻ ഉദ്ഘടനം ചെയ്തു. ശാഖ പ്രസിഡന്റ് രവി അധ്യക്ഷനായി. സെക്രട്ടറി ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. ദിശാന്ത് സ്വാഗതവും ലളിത ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : കാരുകുളങ്ങര ശാഖ യോഗം യൂണിയൻ കമ്മിറ്റി അംഗം മുരുകൻ മടത്തിക്കാട് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ലളിത വി.എം. അധ്യക്ഷയായി. യൂണിയൻ കമ്മിറ്റി അംഗം രാജീവ്, ശാഖ സെക്രട്ടറി പ്രീജു, കെ.സി. വേലായുധൻ, വാസവൻ എന്നിവർ സംസാരിച്ചു.
ചേലൂർ : വടക്ക് ശാഖ കുടുംബ സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് ശശി ആറ്റപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് സവിത അജേഷ് അധ്യക്ഷയായി. സെക്രട്ടറി വി.എം. ബൈജു സംസാരിച്ചു.
തളിയക്കോണം : ശാഖ കുടുംബസംഗമം യൂണിയൻ മീഡിയ കോ-ഓർഡിനേറ്റർ പി.സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാമദേവൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി രാഗി, അസിസ്റ്റന്റ് സെക്രട്ടറി ജനാർദനൻ, വൈസ് പ്രസിഡന്റ് ഗിജോയ് എന്നിവർ സംസാരിച്ചു.
കുഴിക്കാട്ടുകോണം : ശാഖ കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് പി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വേണു സി.വി. അധ്യക്ഷനായി. ശാഖ സെക്രട്ടറി രാജേഷ് പി.സി., യൂണിയൻ ഖജാൻജി പി.കെ. കുട്ടൻ, പഞ്ചമി യൂണിയൻ കോ-ഓർഡിനേറ്റർ കെ.സി. സുധീർ, പി.എൻ. സുരേഷ്, ലത അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറിയായി പി.എൻ. സുരേഷിനെ തിരഞ്ഞെടുത്തു.
പണിക്കർമൂല : ശാഖ കുടുംബസംഗമം യൂണിയൻ വൈസ് പ്രസിഡന്റ് ശശി ആറ്റപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പ്രജിത സുരേഷ് അധ്യക്ഷയായി. ശാഖ സെക്രട്ടറി നിഷ അഭിലാഷ് സ്വാഗതവും ഖജാൻജി അഭിലാഷ് എം.എ. നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..