കെ.യു. ബിജു രക്തസാക്ഷിത്വ ദിനാചരണം


കെ.യു. ബിജു രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം. കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

കൊടുങ്ങല്ലൂർ : സി.പി.എം. കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.യു. ബിജുവിന്റെ 14-ാം രക്തസാക്ഷിത്വദിനാചരണം സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ അധ്യക്ഷനായി.

മുതിർന്ന നേതാവ് അമ്പാടി വേണുവിന്റെ ‘കേരളം പിന്നിട്ട നാളുകൾ’ എന്ന പുസ്തകം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പ്രകാശനം ചെയ്തു. അമ്പാടി വേണുവിന്റെ പുസ്തകശേഖരം കെ.യു. ബിജു സ്മാരക ലൈബ്രറിയിലേക്ക് കൈമാറി. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ, ഏരിയാ സെക്രട്ടറി കെ.കെ. അബീദലി എന്നിവർ പ്രസംഗിച്ചു.

ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 134 ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പുഷ്പാർച്ചനയും നടന്നു. ചന്തപ്പുരയിൽ പതാക ഉയർത്തിയശേഷം പ്രവർത്തകർ ജാഥയായി വീട്ടുവളപ്പിലെ രക്തസാക്ഷിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന പുസ്തകവിതരണവും വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ നിർവഹിച്ചു.

ഏരിയാ സെക്രട്ടറി കെ.കെ. അബിദലി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, അമ്പാടി വേണു, ജില്ലാ സെക്രട്ടറി വൈശാഖൻ, സി.പി.എം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ആർ. ജൈത്രൻ, ടി.കെ. രമേഷ്ബാബു, കെ.പി. രാജൻ, ഷീല രാജ്കമൽ, സി.കെ. ഗിരിജ, ടി.പി. പ്രബേഷ്, കെ.എം. സലിം എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..