കൊക്കരണി സംരക്ഷിക്കണം


അന്നമനട : പാലിശ്ശേരി വടുക്കനിക്കാവ് ഭഗവതീക്ഷേത്രത്തിലെ പുരാതനമായ കൊക്കരണി സംരക്ഷിക്കണമെന്ന് വിശ്വകർമ സർവീസ് സൊസൈറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കൊക്കരണിയിൽ മാലിന്യം തട്ടുന്ന സമൂഹവിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവർത്തകയോഗം പാലിശ്ശേരി മേഖലാ പ്രസിഡന്റ് പി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.സി. സുധീർ അധ്യക്ഷനായി.

അനുമോദനസദസ്സ്

കൊടുങ്ങല്ലൂർ : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സി.പി.ഐ. പുല്ലൂറ്റ് സൗത്ത് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി.

ചാപ്പാറ കെ.കെ. വേലായുധൻ സ്മാരക വായനശാലയിൽ നടന്ന സദസ്സ് വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇ.സി. അശോകൻ അധ്യക്ഷനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..