ചാവക്കാട് - ചേറ്റുവ ദേശീയപാതയിൽ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം


ചാവക്കാട് : ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ തീരുമാനം. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് ജോലികൾ സംബന്ധിച്ച് എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.

ദേശീയപാതാ ഉദ്യോഗസ്ഥർക്കും റോഡിന്റെ കരാർ ഏറ്റെടുത്ത കൺസൾട്ടിങ് ഏജൻസിക്കും ഇതുസംബന്ധിച്ച് എം.എൽ.എ. നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ യോഗത്തിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കർശന നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഏജൻസി പ്രതിനിധികൾ യോഗത്തിൽ എം.എൽ.എ.ക്ക് ഉറപ്പ് നൽകി.

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് എം.എൽ.എ. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടും ഒരു നടപടിയും എടുക്കാത്തതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി.

വിഷയത്തിൽ ബന്ധപ്പെട്ട എൻജിനീയറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിൽ കുണ്ടും കുഴിയുമായി കിടക്കുന്ന എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ അറ്റകുറ്റപ്പണി വിഭാഗത്തിന് നിർദേശം നൽകി. പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയ റോഡുകൾ കാലാവസ്ഥ അനുകൂലമാകുന്നമുറയ്ക്ക് ബി.എം.ബി.സി. ടാറിടുന്നതിനും ധാരണയായി.

നിർമാണം നടക്കുന്ന സ്കൂളുകളുടെ പണികൾ ഈ മാസം പൂർത്തീകരിക്കാനാകുമെന്ന് ബിൽഡിങ് വിഭാഗം അസി. എൻജിനീയർ യോഗത്തെ അറിയിച്ചു. യോഗത്തിൽ പൊതുമരാമത്ത് വിഭാഗം ജില്ലാ എക്സി. എൻജിനീയർ എസ്. സരീഷ്, അസി. എക്സി. എൻജിനീയർമാർ, അസി. എൻജിനീയർമാർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, റോഡ് കരാർ എടുത്ത കൺസൾട്ടിങ് ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..