കോടന്നൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞം


കോടന്നൂർ : ശാസ്താക്ഷേത്രത്തിൽ ഒമ്പതിന് നടക്കുന്ന പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായ ഭാഗവത സപ്താഹയജ്ഞം മാഹാത്മ്യപാരായണത്തോടെ തുടങ്ങി.

യജ്ഞാചാര്യൻ കല്പകശ്ശേരി വേണു മൂസ്സത് മലപ്പുറം, ഉപാചാര്യൻ മൂത്തേടം ശങ്കരൻ നമ്പൂതിരി പാലാ എന്നിവരുടെ നേതൃത്വത്തിലാണ് ‍‍‍യജ്ഞം നടക്കുന്നത്.

ദിവസവും രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് യജ്ഞം. ജൂലായ് ഒമ്പതിന് സമാപിക്കും.

പ്രതിഷ്ഠാദിനത്തിൽ കളഭാഭിഷേകം, വിശേഷാൽപൂജ, ശ്രീഭൂതബലി, വിശേഷാൽ നിവേദ്യങ്ങൾ, അന്നദാനം എന്നിവ നടക്കും.

തന്ത്രി എളങ്ങല്ലൂർ നീലകണ്ഠൻ നമ്പൂതിരി കാർമികനാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..