പെരിങ്ങാട് - ചക്കംകണ്ടം പുഴ; ചെളിയും മണ്ണും നീക്കാൻ നിർദേശം


ചെളിയും മണ്ണും നിറഞ്ഞ ചക്കംകണ്ടം പുഴയുടെ ഒരു ഭാഗം

പാവറട്ടി : കഴിഞ്ഞ പ്രളയത്തിന് ശേഷം പെരിങ്ങാട് - ചക്കംകണ്ടം പുഴയിൽ വർധിച്ച ചെളിയും മണ്ണും നീക്കംചെയ്യാൻ നടപടികളായി. ഇവ പുഴയിൽനിന്ന് നീക്കംചെയ്യാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ട് നടപടി വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നര കോടി രൂപയാണ് ഇടിയഞ്ചിറ മുതൽ ചക്കംകണ്ടം വരെയുള്ള പുഴഭാഗത്തെ ചെളിയും മണ്ണും നീക്കംചെയ്യാൻ സർക്കാർ വകയിരുത്തിയിട്ടുള്ളത്.

പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ്‌ സിന്ധു അനിൽകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഭരണസമിതി പ്രത്യേക യോഗം ചേർന്ന് യന്ത്രസഹായത്താൽ പുഴയിലെ ചെളിയും മണ്ണും നീക്കംചെയ്യാൻ നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കി മന്ത്രിക്ക്‌ നൽകിയിരുന്നു.

ഇതേത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ജെ. ഷാജനും മന്ത്രിക്ക്‌ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. ചെളിയും മണ്ണും നിറഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. 

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..