• സമൂഹവിരുദ്ധർ നശിപ്പിച്ചതിനെത്തുടർന്ന് പുനർനിർമിച്ച കെ.പി.എം.എസ്. സ്മൃതികുടീരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. രഘു ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : സമൂഹവിരുദ്ധർ നശിപ്പിച്ച, മുരിയാട് ശാഖയുടെ ത്രിമൂർത്തി സ്മൃതികുടീരം കെ.പി.എം.എസ്. പുനഃസ്ഥാപിച്ചു. നാലുമാസം മുമ്പാണ് സ്മൃതികുടീരം തകർത്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ മുന്നോട്ടുപോകുകയാണ്. കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. രഘു ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് സുനിത മുരളി അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.വി. പ്രദീഷ്, പഞ്ചമി കോ-ഓർഡിനേറ്റർ കെ.സി. സുധീർ, യൂണിയൻ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..