• അക്കിക്കാവ് തിപ്പലശ്ശേരി കടങ്ങോട് റോഡിന്റെ ഓരമിടിഞ്ഞ് തകർന്ന ഭാഗത്ത് കോൺക്രീറ്റ് നടത്തുന്നു
പെരുമ്പിലാവ് : അക്കിക്കാവ് തിപ്പിലശ്ശേരി കടങ്ങോട് റോഡിന്റെ ഓരമിടിഞ്ഞ് തകർന്ന ഭാഗത്ത് നിർമാണം തുടങ്ങി. പാടത്തുനിന്ന് കമ്പികെട്ടിയുള്ള കോൺക്രീറ്റ് പണികളാണ് നടന്നുവരുന്നത്. ജൂൺ 14-നാണ് തിപ്പിലശ്ശേരി ക്ഷേത്രത്തിനുസമീപം റോഡിടിഞ്ഞ് ടിപ്പർലോറി പാടത്തേക്ക് മറിഞ്ഞത്. ബിറ്റുമിൻ കോൺക്രീറ്റ് ടാറിടൽ നടന്നുകൊണ്ടിരിക്കെയാണ് ലോറി മറിഞ്ഞത്. റോഡിന്റെ ഓരത്ത് നിർമിച്ച കരിങ്കൽ ഭിത്തിയും കോൺക്രീറ്റ് സംരക്ഷണഭിത്തിയും അന്ന് തകർന്നിരുന്നു.
ശക്തമായ മഴ പണികൾക്ക് തടസ്സമാകുന്നുണ്ട്. കുറച്ചുഭാഗത്തെ ബിറ്റുമിൻ കോൺക്രീറ്റ് ടാറിടലും റോഡിന്റെ ഇരുവശവുമായി നിർമിക്കേണ്ട ഷോൾഡറുകളുടെ നിർമാണവുമാണ് പൂർത്തിയാക്കാനുള്ളത്. കൂടാതെ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുകയും റോഡിലെ മാർക്കിങ്ങും നടത്തണം. ഈ മാസം പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡിന്റെ ടാറിങ്. 14 കോടി രൂപയാണ് 9.6 കിലോമീറ്റർ റോഡ് നിർമാണത്തിന് ചെലവ്. 2019 ഫെബ്രുവരിയിൽ തുടങ്ങിയ നിർമാണം 2020 ഓഗസ്റ്റിൽ പൂർത്തിയാക്കേണ്ടതായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..