ആശ്വാസകിരണം പദ്ധതി: നൽകാനുള്ളത് 11 മാസത്തെ കുടിശ്ശിക


ഇരിങ്ങാലക്കുട : ആശ്വാസകിരണം പദ്ധതിയിലൂടെ നൽകുന്ന സഹായധനം നിലച്ചിട്ട് 11 മാസം. കിടപ്പുരോഗികൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർ, കാൻസർ ബാധിതർ, നൂറുശതമാനം കാഴ്ചശേഷിയില്ലാത്തവർ, ഓട്ടിസം, സെറിബ്രൽ പൾസി ബാധിതർ എന്നിവരെ പരിചരിക്കുന്നവർക്ക് കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പിലാക്കിയ പദ്ധതിയാണ് ആശ്വാസകിരണം. 600 രൂപയാണ് പ്രതിമാസ വിഹിതം.

ബി.പി.എൽ. കുടുംബത്തിൽപ്പെട്ട ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് ഈ പദ്ധതിക്ക് കീഴിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് പണം വിതരണം ചെയ്യാൻ വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബജറ്റിൽ 40 കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളൊന്നും ആയില്ല. പുതിയ അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതും സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..