കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി


കൂടൽമാണിക്യം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട് അവതരിപ്പിച്ചശേഷം ഹനുമാൻ വേഷത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ കുത്തുവിളക്കിന്റെ അകമ്പടിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ദർശനത്തിനായി വരുന്നു (ബാബുരാജ് പൊറത്തിശ്ശേരി എടുത്ത ചിത്രം)

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. 11 ദിവസങ്ങളിലായി ഹനുമാൻ രാമായണകഥ മുദ്രാഭിനയത്തിലൂന്നി അവതരിപ്പിക്കും.

കൂത്തിനായി വേഷം കെട്ടിയശേഷം ചാക്യാർ കൂത്തമ്പലത്തിൽനിന്ന്‌ പുറത്തിറങ്ങാറില്ല. എന്നാൽ ചാക്യാർ കൂത്ത് അവതരിപ്പിച്ചതിനുശേഷം ഹനുമാൻ വേഷത്തിൽ തന്നെ ദേവദർശനത്തിനായി ക്ഷേത്രത്തിലേക്ക് പുറത്തിറങ്ങുന്നത് അംഗുലീയാങ്കം കൂത്ത് പുറപ്പാട് ദിവസം മാത്രമാണ്. ഇത്തവണ കർക്കടകമാസത്തിലെ ഉത്രട്ടാതി നാളിലാണ് കൂത്ത് പുറപ്പാട് അരങ്ങേറിയത്. അമ്മന്നൂർ രജനീഷ് ചാക്യാർ ഹനുമാനായി അരങ്ങിലെത്തി. നാരായണൻ നമ്പ്യാർ മിഴാവിലും ഇന്ദിര നങ്ങ്യാർ താളത്തിലും മേളമൊരുക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..