പെരുമ്പിലാവ് : റോഡരികിൽനിന്നയാളെ വ്യക്തിവൈരാഗ്യത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം വൈശ്യംവീട്ടിൽ മൻസിഫി(24)നെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജൂൺ 19-ന് രാത്രി എട്ടരയോടെ കൊരട്ടിക്കരയിലായിരുന്നു അക്രമം.
കടവല്ലൂർ പടിഞ്ഞാറ്റുമുറി പരിത്തൂർ വീട്ടിൽ ഷൈജനെ(50)യാണ് വധിക്കാൻ ശ്രമിച്ചത്. വെട്ടേറ്റ് പരിക്കേറ്റ ഷൈജൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിലെ അഞ്ചാംപ്രതിയാണ് മൻസിഫെന്ന് പോലീസ് പറഞ്ഞു. പെരുമ്പിലാവ് പാതാക്കരയിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പോലീസിന്റെ ബൈക്കിൽ പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..