കാഞ്ഞാണി - ചാവക്കാട്‌ റൂട്ടിൽ ബസുകൾ പണിമുടക്കി


റോഡുകൾ മൂന്നു വർഷമായി തകർന്നുകിടക്കുകയാണ്

• വീട്ടുകാരെ കാത്തുനിൽക്കുന്ന ഇരുചക്രവാഹനക്കാർ

കാഞ്ഞാണി : റോഡ്‌ തകർച്ചയെത്തുടർന്ന് തൊഴിലാളികൾ പണിമുടക്കിയതോടെ കാഞ്ഞാണി - ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിയില്ല. യാത്രികർ വലഞ്ഞു. യാത്രക്കാർക്ക് ആശ്രയമായത് ഇരുചക്രവാഹനങ്ങൾ. അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ മൂന്ന് വർഷത്തിലധികമായി തകർന്നുകിടക്കുകയാണ്. സമയബന്ധിതമായി വാഹനം ഓടിയെത്തുന്നില്ലെന്ന് പണിമുടക്കിയ ബി.എം.എസ്, സി.ഐ.ടി.യു. തൊഴിലാളികൾ പറഞ്ഞു.

അതേ സമയം തൃശ്ശൂരിലേക്കും വാടാനപ്പള്ളി, പെരിങ്ങോട്ടുകര മേഖലയിലേക്കും ബസുകൾ ഓടി. ഏനാമാക്കൽ, വെങ്കിടങ്ങ് ഭാഗത്തുനിന്നുള്ളവർ ജോലിക്ക്‌ പോകുന്നതിന്‌ ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചു. രാവിലെയും വൈകീട്ടും കാഞ്ഞാണി ബസ് സ്റ്റാൻഡ്‌ ഇരുചക്രവാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കാഞ്ഞാണി മേഖലാ ബസ്സുടമകളുടെ യൂണിയനും ജില്ലാ കളക്ടറടക്കമുള്ളവർക്ക് നിവേദനം നൽകി. കാഞ്ഞാണി മുതലുള്ള റോഡ് നന്നാക്കുന്നതിനായി നാലരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുരളി പെരുനെല്ലി എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..