നഗരസഭാ വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം


ഇരിങ്ങാലക്കുട : നഗരസഭയുടെ 2022-2023 വർഷത്തെ വാർഷിക പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ യോഗം അംഗീകാരം നൽകി. പാർപ്പിട മേഖലയ്ക്ക് 1.40 കോടി രൂപയും ഉത്‌പാദന മേഖലയ്ക്ക് 6.20 കോടിയും വകയിരുത്തിയിട്ടുണ്ട്.

കൗൺസിൽ യോഗത്തിന്റെ പരിഗണനക്ക്‌ വന്ന 2021-2022 വർഷത്തെ ധനകാര്യ പത്രിക പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റി വച്ചു.

അജൻഡ സംബന്ധിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. ഇത് കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി, സുജ സഞ്ജീവ്കുമാർ, ജെയ്‌സൺ പാറേക്കാടൻ, സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, സന്തോഷ് ബോബൻ, ടി.കെ. ഷാജു എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..