ഇന്നസെന്റിന് അവാർഡ്


ഇരിങ്ങാലക്കുട : ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സിനിമാതാരവും മുൻ എം.പി.യുമായ ടി.വി. ഇന്നസെന്റിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് 5.30-ന് എം.സി.പി. കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു അവാർഡ് സമ്മാനിക്കും.

ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ, പ്രോഗ്രാം ഡയറക്ടർമാരായ ഡിബിൻ അമ്പൂക്കൻ, നിസാർ അഷറഫ്, മുൻ പ്രസിഡന്റ് ടെൽസൻ കോട്ടോളി, സെക്രട്ടറി ഷൈജോ ഇഞ്ചോടിക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..