കർഷക സംഘം സമ്മേളനം


ഇരിങ്ങാലക്കുട : കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം 24 മുതൽ 27 വരെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചേലൂർ ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിലും ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലുമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

24-ന് രാവിലെ ഒമ്പതിന് ചേലൂർ ത്രീസ്റ്റാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 25-ന് 4.30-ന് ടൗൺ ഹാൾ അങ്കണത്തിൽ നടക്കുന്ന ചരിത്ര സെമിനാറിൽ ‘ഇരിങ്ങാലക്കുടയും കേരളത്തിലെ കർഷകസമരവും’ എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളേജ് അധ്യാപിക സിന്റോ കോങ്കോത്ത് എ. സംസാരിക്കും.

26-ന് 4.30-ന് കാർഷിക സെമിനാറിൽ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ‘കാർഷിക നയസമീപനങ്ങൾ-കേന്ദ്രവും കേരളവും’ എന്ന വിഷയത്തിൽ സംസാരിക്കും. 27-ന് നാലിന് നടക്കുന്ന കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.

വി.എ. മനോജ്കുമാർ, ടി.ജി. ശങ്കരനാരായണൻ, ജയൻ അരിമ്പ്ര, ടി.എസ്. സജീവൻ, ഹരിദാസ് പട്ടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..