റോഡിന്റെ ശോച്യാവസ്ഥ: കോൺഗ്രസിന്റെ ജീവൻരക്ഷായാത്ര ഇന്ന്


കാഞ്ഞാണി : പെരിങ്ങോട്ടുകര - ചാവക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണലൂർ, നാട്ടിക, പാവറട്ടി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവൻരക്ഷായാത്രയുടെ ഭാഗമായി രണ്ട് പദയാത്രകളുടെ സംഗമം വെള്ളിയാഴ്ച വൈകീട്ട് ആറിന് കാഞ്ഞാണി സെന്ററിൽ നടക്കുമെന്ന് ഡി.സി.സി. സെക്രട്ടറി കെ.കെ. ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. വി.ജി. അശോകന്റെ അധ്യക്ഷതയിൽ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.

താന്ന്യം, വാടാനപ്പള്ളി, മണലൂർ, അന്തിക്കാട്, അരിമ്പൂർ മണ്ഡലങ്ങളിലെ പദയാത്ര പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽനിന്ന് ആരംഭിക്കും. മുൻ എം.എൽ.എ. പി.എ. മാധവൻ ഉദ്ഘാടനം ചെയ്യും. പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി മണ്ഡലങ്ങളിലെ പദയാത്ര മുല്ലശ്ശേരി സെന്ററിൽനിന്ന് ആരംഭിക്കും. മുൻ എം.എൽ.എ. വി. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ പെരിങ്ങോട്ടുകര - ചാവക്കാട് റോഡിൽ 15 കിലോമീറ്ററോളം വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. നാലുവർഷമായി കോൺഗ്രസ് ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും മണലൂർ, നാട്ടിക എം.എൽ.എ.മാർ റോഡ് ശരിയാക്കുന്നതിനുള്ള നടപടി എടുക്കുന്നില്ലെന്നും പത്രസമ്മേളനത്തിൽ നേതാക്കൾ ആരോപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ, മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ, വി.ജി. അശോകൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..