പെരുമ്പിലാവ് : പെരുമ്പിലാവ് ജങ്ഷനിലെ ഓട്ടോ പാർക്കിന് സമീപവും പഴയ കാലിച്ചന്ത റോഡിലും കഞ്ചാവുചെടികൾ കണ്ടെത്തി. രണ്ടു മാസത്തോളം വളർച്ചയുള്ളവയായിരുന്നു ചെടികൾ. ചെടികൾക്ക് 17, 24 സെന്റീമീറ്റർ ഉയരം ഉണ്ടായിരുന്നതായി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എ. സജീഷ്‌കുമാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ചെടികൾ കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസിൽനിന്നുള്ള അറിയിപ്പിനെത്തുടർന്നാണ് എക്‌സൈസ് സംഘമെത്തി ചെടികൾ പരിശോധിച്ച് സ്ഥിരീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവർ അതിലെ വിത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞുണ്ടായതാകാം തൈകൾ എന്നാണ് എക്‌സൈസിന്റെ നിഗമനം. ഒരു മാസത്തോളം മുമ്പ് ഒറ്റപ്പിലാവിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി നശിപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..