കോൺഗ്രസ് പ്രവർത്തകർ ജീവൻരക്ഷായാത്ര നടത്തി


• ജീവൻരക്ഷായാത്ര നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നു

കാഞ്ഞാണി : അമൃതം കുടിവെള്ളപദ്ധതിക്കായി നാലുവർഷം മുമ്പ് പൊളിച്ച പെരിങ്ങോട്ടുകര - ചാവക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കോൺഗ്രസ് മണലൂർ, നാട്ടിക, പാവറട്ടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജീവൻരക്ഷായാത്രയിൽ പ്രതിഷേധമിരമ്പി. താന്ന്യം, വാടാനപ്പള്ളി, മണലൂർ, അന്തിക്കാട്, അരിമ്പൂർ മണ്ഡലങ്ങളിലെ പദയാത്ര പെരിങ്ങോട്ടുകര നാലുംകൂടിയ സെൻററിൽ മുൻ എം.എൽ.എ. പി.എ. മാധവനും പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി മണ്ഡലങ്ങളിലെ പദയാത്ര മുല്ലശ്ശേരി സെൻററിൽ മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹനനും ഉദ്ഘാടനം ചെയ്തു.

പദയാത്രകൾ കാഞ്ഞാണിയിൽ സംഗമിച്ചു. സമരക്കാർ റോഡിലിരുന്ന്‌ പ്രതിഷേധിച്ചു. തുടർന്ന് നടന്ന യോഗം മുൻ എം.എൽ.എ. പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു.

വി.ജി. അശോകൻ അധ്യക്ഷനായി. സുബൈദ മുഹമ്മദ്, കെ.കെ. ബാബു, വി.ആർ. വിജയൻ, പി.കെ. രാജൻ, വി. സുരേഷ് കുമാർ, സ്റ്റീഫൻ, സി.എം. നൗഷാദ്, മണലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ, എം.വി. അരുൺ, എ. പ്രസാദ്, സുനിൽ അന്തിക്കാട്, സുനിൽ ലാലൂർ, കെ.ബി. ജയറാം എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..