നിയന്ത്രണംവിട്ട ടോറസ്‌ ഇടിച്ച് മതിൽ തകർന്നു


• നിയന്ത്രണംവിട്ട ടോറസ് ഇടിച്ച്‌ മതിൽ തകർന്നനിലയിൽ

കാഞ്ഞാണി : സംസ്ഥാനപാത കാരമുക്കിൽ നിയന്ത്രണംവിട്ട ടോറസ് ഇടിച്ച് മതിൽ തകർന്നു. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പാറമണലുമായി വാടാനപ്പള്ളിയിലേക്ക്‌ പോയിരുന്ന ടോറസ്‌ ബ്രേക്കിട്ടതിനെത്തുടർന്ന്, പിന്നിൽ മറ്റൊരു വാഹനം ഇടിച്ചു. ഇതേത്തുടർന്ന് നിയന്ത്രണംവിട്ട ടോറസ്, തോട്ടുങ്ങൽ വീട്ടുകാരുടെ മതിൽ തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. അന്തിക്കാട് പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..