നൈപുണ്യ പരിചയമേള; പുരോഗതി വിലയിരുത്തി


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടത്തുന്ന നൈപുണ്യ പരിചയമേളയുടെ പുരോഗതി വിലയിരുത്താൻ എക്‌സിബിഷൻ കമ്മിറ്റി യോഗം ചേർന്നു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് അധ്യക്ഷനായി. അസാപ് കേരളയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കെ-സ്‌കിൽ പദ്ധതിയുടെ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ഉദ്ഘാടനം 30-ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. 16-ലധികം തൊഴിൽ മേഖലകളിൽ 150 പരിശീലന പരിപാടികൾ പരിചയപ്പെടുത്തും. അസാപ്പിന്റെ പ്ലേസ്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കും. 8 മുതൽ 9.30 വരെ ക്രൈസ്റ്റ് തത്സമയ രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..