കടയിൽ കയറി തിരിച്ചിറങ്ങിയപ്പോഴേക്കും ബൈക്ക് മോഷണം പോയി


ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ സ്വദേശി പുളിമൂട്ടിൽ നാസറിന്റെ ബൈക്ക് നഗരത്തിൽനിന്ന് പകൽ മോഷണം പോയി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് സംഭവം. ഠാണാവിൽ ബൈക്ക് നിർത്തി സമീപത്തെ കടയിലേക്ക്‌ കയറിയ നാസർ തിരിച്ച് വരുമ്പോൾ ബൈക്ക് കാണാനുണ്ടായിരുന്നില്ല. കെ.എൽ. എട്ട് വി 5918 നമ്പർ സ്‌പ്ലെൻഡർ ബൈക്കാണ് മോഷണം പോയത്. ബൈക്കുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. പോലീസിൽ പരാതി നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..