മൃതദേഹം കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ ശ്മശാനത്തിൽനിന്ന് സമീപവാസികളുടെ ദേഹത്ത് വീഴുന്നതായി പരാതി


ഇരിങ്ങാലക്കുട : മുക്തിസ്ഥാൻ ശ്മാശനത്തിൽനിന്ന് മൃതദേഹം കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ സമീപമുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്നവരുടെ ദേഹത്ത് വീഴുന്നതായി പരാതി. ഗ്യാസ് ചേംമ്പറിന്റെ പുകക്കുഴലിൽ നിന്ന് കാറ്റിൽ അവശിഷ്ടങ്ങൾ ദേഹത്തേക്ക് വീഴുന്നതായി ട്രഞ്ചിങ് ഗ്രൗണ്ടിൽ ജോലിചെയ്യുന്ന സ്ത്രീകൾ പറഞ്ഞു. ഗ്രൗണ്ടിലെ കണ്ടിൻജന്റ് തൊഴിലാളികളായ 13 സ്ത്രീകൾ ചൊറിച്ചിൽ അസഹ്യമായപ്പോൾ പൊറുത്തിശ്ശേരി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

മഴമൂലം പുകക്കുഴൽ വ്യത്തിയാക്കാൻ കഴിയാതിരുന്നതിനാലാണ് ഇതുണ്ടായതെന്നും അടുത്തദിവസം കുഴൽ വൃത്തിയാക്കുമെന്നും മുക്തിസ്ഥാൻ അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..