സംസ്ഥാന സംസ്‌കൃത അധ്യാപക സഹവാസ പരിശീലന ശിബിരം


വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ചെമണ്ട ശാരദ ഗുരുകുലത്തിൽ ആരംഭിച്ച സംസ്‌കൃത അധ്യാപക പരീശീലന ശിബിരം ഡോ. ടി.കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : സംസ്ഥാന സംസ്‌കൃത അധ്യാപക സപ്തദിന സഹവാസ പരിശീലന ശിബിരത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. സംസ്‌കൃത പഠനരീതികൾ കാലോചിതായി പരിഷ്‌കരിക്കണമെന്ന് ഡോ. ടി.കെ. ശങ്കരനാരായണൻ ആവശ്യപ്പെട്ടു. വിശ്വസംസ്‌കൃതപ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ചെമണ്ട ശാരദ ഗുരുകുലത്തിൽ ആരംഭിച്ച സപ്തദിന സഹവാസ സംസ്‌കൃത അധ്യാപക പരീശീലനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന ശിക്ഷണ പ്രമുഖ് ഡോ. ദീപക് രാജ് കെ. അധ്യക്ഷത വഹിച്ചു. പി.ആർ. ശശികുമാർ. രമേശ് കേച്ചേരി, നാരായണൻ അടിതിരിപ്പാട് എന്നിവർ പ്രസംഗിച്ചു. ശിബിരം ജൂലായ് 28-ന് സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..