• മങ്ങാട് - ആര്യംപാടം റോഡിലെ കോട്ടപ്പുറം പാലത്തിന് സമീപം റോഡ് പൂർണമായി തകർന്ന നിലയിൽ
മങ്ങാട് : എരുമപ്പെട്ടി പഞ്ചായത്തിലെ കോട്ടപ്പുറം പാലത്തിന് സമീപം റോഡ് തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. തൃശ്ശൂരിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കുമുള്ള എളുപ്പവഴിയാണിത്.
മഴയ്ക്ക് മുമ്പ് വലിയ കുഴികൾ രൂപപ്പെട്ടപ്പോൾ ടാറിട്ട് കുഴികൾ താത്കാലികമായി അടച്ചിരുന്നു. മഴയെത്തിയതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടത് ക്രഷർ മാലിന്യം ഉപയോഗിച്ചും അടച്ചു. ടാർ ഇല്ലാത്തതിനാൽ കരിങ്കൽപ്പാളികൾ ചിതറിക്കിടക്കുകയാണ്.
കാൽനടയാത്രക്കാരുടെ മേൽ കരിങ്കൽച്ചീളുകൾ പതിച്ച് അപകടങ്ങളുണ്ടാകുന്നുണ്ട്. പുതുരുത്തി മുതൽ ആര്യംപാടം വരെയുള്ള പാതയുടെ നവീകരണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ടെങ്കിലും മഴയെത്തിയതോടെ പുതുരുത്തി മുതൽ മങ്ങാട് വരെയുള്ള പണികൾ ഇഴയുകയാണ്. എത്രയും വേഗം കോട്ടപ്പുറം പാലത്തിന് സമീപം റോഡരികിൽ കൂട്ടിയിട്ടിട്ടുള്ള മൺകൂനകൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കി കുഴികൾ ടാർ ഉപയോഗിച്ച് അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..