കെ.എസ്.ഇ.ബി.യുടെ നടപടി ജനദ്രോഹമെന്ന്


ഇരിങ്ങാലക്കുട : 500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ പണമായി അടയ്ക്കാൻ അനുവദിക്കുകയില്ലെന്ന തീരുമാനം ജനദ്രോഹകരമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി.

ഗുണഭോക്താക്കളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റുമാണ് സർക്കാർ തീരുമാനം.

കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തവരെയും പ്രായമായവരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സമിതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. മോഹനൻ, സി. നരേന്ദ്രൻ, മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..