ഡി.വൈ.എഫ്.ഐ. സെക്കുലർ ഫെസ്റ്റ് സമാപിച്ചു


ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ്‌ ഒന്നുമുതൽ 24 വരെ സംഘടിപ്പിച്ച ഹൃദയപൂർവ്വം ഇരിങ്ങാലക്കുട സെക്കുലർ ഫെസ്റ്റ് സമാപിച്ചു. ടൗൺഹാളിൽ നടന്ന സമാപന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഐ.വി. സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, മുൻ എം.എൽ.എ. കെ.യു. അരുണൻ, നേതാക്കളായ വി.എ. മനോജ്കുമാർ, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, ഡോ. കെ.പി. ജോർജ്, സി.ഡി. സിജിത്ത്, കെ.എസ്. ബാബു, വിഷ്ണു പ്രഭാകരൻ, ശരത് ചന്ദ്രൻ, കെ.ഡി. യദു, എം.വി. ഷിൽവി, പ്രസി പ്രകാശൻ, രഞ്ചു സതീഷ്‌, പി.കെ. മനുമോഹൻ, അതീഷ് ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച കലാകായിക മത്സരങ്ങൾക്കുള്ള അവാർഡ് ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..