വനിതാ സെമിനാർ: സംഘാടകസമിതി രൂപവത്കരിച്ചു


ഇരിങ്ങാലക്കുട : സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വനിതാ സെമിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14-ന് ടൗൺഹാളിൽ നടക്കുന്ന സെമിനാറിന്റെ സംഘാടകസമിതി രൂപവത്‌കരണയോഗം ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

മഹിളാസംഘം ജില്ലാ സെക്രട്ടറി എം. സ്വർണലത അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ, കെ.എസ്. ജയ, ബിനോയ് ഷബീർ, രമ ബാഹുലേയൻ, അനിത രാധാകൃഷ്ണൻ, സി.ആർ. റോസിലി, സുനന്ദ ശശി, സജിന പർവിൻ എന്നിവർ പ്രസംഗിച്ചു. മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെയും സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ ചേലക്കര മുതൽ ജില്ലയുടെ അറ്റത്തുള്ള ചാലക്കുടി, കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളുടെ പ്രതിനിധികളായി 1500 പേർ പങ്കെടുക്കും. എം. സ്വർണലത (ചെയ.), പി. മണി (ജന. കൺ.), അനിത രാധാകൃഷ്ണൻ (ട്രഷ.) എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..