കൃഷി ഓഫീസർമാർക്ക് പരിശീലനമില്ല, ഭൂമി തരംമാറ്റ അപേക്ഷകളിലെ തീർപ്പ് വൈകുന്നു


ഇരിങ്ങാലക്കുട : ഭൂമി തരംമാറ്റത്തിനായി നൽകിയിരിക്കുന്ന അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് കൃഷി ഓഫീസർമാർക്ക് പരിശീലനം നൽകാത്തത് തിരിച്ചടിയാകുന്നു. റവന്യൂവകുപ്പിന്റെ റിലിസ് (റവന്യൂ ലാൻഡ്‌ ഇൻഫോർമേഷൻ സിസ്റ്റം) സോഫ്റ്റ്‌വേർ സംബന്ധിച്ച് അവർക്കുള്ള പരിചയക്കുറവാണ് പ്രധാന കാരണം. എല്ലാ കൃഷി ഓഫീസുകളിലും കരട് ഡാറ്റാ ബാങ്ക് ഉണ്ടെങ്കിലും പലരും അന്തിമ ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ല. 2017-ന് മുമ്പ് പ്രസിദ്ധപ്പെടുത്തിയ കരട് ഡാറ്റാ ബാങ്കിൽ തിരുത്തൽ വരുത്തി വിവരങ്ങൾ ക്രോഡീകരിച്ചാണ് അന്തിമപ്പട്ടിക ഇറക്കേണ്ടത്. പല കൃഷിഭവനുകളിലും കരട് ഡാറ്റാ ബാങ്കാണ് നിലവിലുള്ളത്.

ഓൺലൈൻ വഴി കൃഷി ഓഫീസർമാർക്ക് ലഭിക്കുന്ന അപേക്ഷകളിൽ സോഫ്റ്റ്‌വേറിലെ പരിചയക്കുറവുമൂലം ആർ.ഡി.ഒ. യ്ക്ക് റിപ്പോർട്ട് നൽകുന്നത് വൈകുകയാണ്. ഭൂമി തരംമാറ്റം സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകണമെന്ന് കൃഷി ഓഫീസർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. ഓൺലൈൻ ഭൂസംവിധാനങ്ങളിലെ പരിചയം ഉപയോഗിച്ച് വില്ലേജ് ഓഫീസർമാർ ആർ.ഡി.ഒ.യ്ക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ കൃഷി ഓഫീസർമാർക്ക് ഇതിന് സാധിക്കുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..