ഇരിങ്ങാലക്കുട നഗരസഭയിൽ എലിപ്പനി മരണം; അടിയന്തരയോഗം ചേർന്നു


ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നഗരസഭ അടിയന്തരയോഗം ചേർന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരനടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിക്കാരുടെ യോഗം വിളിച്ച് അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.

വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് പശുവളർത്തലും മറ്റ് സമാനമായ മേഖലകളിലും തൊഴിൽ ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾക്കും ബോധവത്കരണ ക്ലാസുകൾ നൽകും.

രോഗസാധ്യതാ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതിരോധമരുന്നുകൾ നൽകുവാനും യോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അംബികാ പള്ളിപ്പുറത്ത്, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, ഹെൽത്ത് സൂപ്പർവൈസർ സൈനുദ്ദിൻ, മെഡിക്കൽ ഓഫീസർമാർ, വെറ്ററിനറി ഡോക്ടർമാർ, കൃഷി ഓഫീസർമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ശനിയാഴ്ച മരണമടഞ്ഞ 11-ാം ഡിവിഷൻ സ്വദേശിക്കാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..