കേരള കർഷകസംഘം കാർഷിക സെമിനാർ


• കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക നയസമീപനങ്ങൾ- കേന്ദ്രവും കേരളവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പ്രൊഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നു

ഇരിങ്ങാലക്കുട : നവലിബറൽ നയങ്ങൾ കൃഷി എന്ന സംസ്‌കാരത്തെ നശിപ്പിക്കുന്ന വ്യവസ്ഥയാണെന്ന് പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക നയസമീപനങ്ങൾ- കേന്ദ്രവും കേരളവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയെയും കാർഷികോത്‌പന്നങ്ങളെയും ചരക്കാക്കി മാറ്റുകയാണ് മുതലാളിത്തമെന്നും രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.പി. ദിവാകരൻ അധ്യക്ഷത വഹിച്ചു.

കൊറ്റനല്ലൂർ നിരഞ്ജന വായനശാല അംഗങ്ങളായ വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളിയും മികച്ച കർഷക- കർഷകഗ്രൂപ്പുകൾക്കുള്ള ആദരവും സെമിനാറിന്റെ ഭാഗമായി നടത്തി. കർഷകസംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ, സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ, ട്രഷറർ എം.ബി. രാജു, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ജയൻ അരിമ്പ്ര, എൻ.കെ. അരവിന്ദാക്ഷൻ, പി.വി. ഹരിദാസ്, പി.ആർ. ബാലൻ, പി.വി. രാജേഷ്, അജിത പീതാംബരൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..